Odiyan poster was torn by someone<br />ഒടിയന്റെ പോസ്റ്റര്‍ കീറുന്ന യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസം നവമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. റോഡരികില്‍ പതിപ്പിച്ചിരിക്കുന്ന വലിയ പോസ്റ്ററാണ് യുവാവ് വലിച്ചുകീറിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ആരാണ് അതെന്നും യുവാവിനെക്കുറിച്ചുള്ള വിവരങ്ങളും ഫാന്‍സ് പ്രവര്‍ത്തകര്‍ ശേഖരിച്ചിരുന്നു.പോസ്റ്റര്‍ വലിച്ചു കീറിയതിന് പിന്നാലെ തന്നെ ഫാൻസുകാര് അത് യുവാവിനെക്കൊണ്ട് തിരിച്ചൊട്ടിപ്പിക്കുകയായിരുന്നു